പുലികളിയോടനുബന്ധിച്ച്‌ ഇന്ന് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം..

announcement-vehcle-mic-road

പുലികളിയോടനുബന്ധിച്ച്‌ ഇന്ന് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ പാര്‍ക്കിങ് അനുവദിക്കില്ല. പൊതുവാഹനങ്ങള്‍ സ്വരാജ്‌ റൗണ്ടില്‍ പ്രവേശിക്കാതെ ഔട്ടര്‍ സര്‍ക്കിളിലൂടെ തടസമില്ലാതെ സഞ്ചരിക്കണം. സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യത്തിനല്ലാതെ, തൃശൂര്‍ നഗരത്തിലേക്ക്‌ വരുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.