ഗുരുവായൂരിൽ ബസിടിച്ച് സ്ത്രീ മ രിച്ചു…

ഗുരുവായൂർ നഗരസഭ ബസ് സ്‌റ്റാൻഡിൽ ഇന്നലെ രാത്രി 8.30 ന് ബസ് കയറിയിറങ്ങി അമല നഗർ സ്വദേശി ഷീല (50) മരി ച്ചു. മൃതദേഹം ചാവക്കാട് ആശുപത്രിയിലേക്കു മാറ്റി. ബസിൽ കയറുമ്പോൾ ചവിട്ടു പടിയിൽ നിന്നു വീണതാണെന്നു പറയുന്നു. ആളുകൾ ബഹളംവച്ചതിനെ തുടർന്നാണു ബസ് നിർത്തിയത്. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചു.