4 വാഹനങ്ങൾ കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്…

കേച്ചേരി ചൂണ്ടൽ പാലത്തിനു സമീപം 2 കാറുകളും ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 4 പേർക്കും ബസ് യാത്രക്കാരായ 4 പേർക്കും പരുക്കേറ്റു. തൃത്താല സ്വദേശികളായ ശ്രീധരൻ (80), ദാക്ഷായണി (70), പത്മാവതി (68), കോഴിക്കോട് സ്വദേശി യാസിൻ (32) എന്നിവരെ കുന്നംകുളം യൂണിറ്റി ആശുപത്രിയിലും.

പുന്നയൂർ സ്വദേശികളായ വീട്ടില വളപ്പിൽ കദീജ (55), വീട്ടില വളപ്പിൽ ഉനൈസ് ഉസ്മാൻ (24),തറയിൽ നന്ദന (18), പുന്നയൂർക്കുളം കിടങ്ങത്തേയിൽ മുസ്‌തഫ (48) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.