പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി.
പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി ഇന്ന് തെക്കേഗോപുരനട തുറന്നു. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുര നടയിലൂടെയാണ് പൂരത്തിനെത്തുന്ന കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക.
മേളത്തിൻറെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ...
തൃശ്ശൂർ പൂരത്തിന് തിരക്ക് ഒഴിവാക്കി യാത്രചെയ്യാം…
തൃശ്ശൂർ: പൂരം ദിവസങ്ങളിൽ തൃശ്ശൂരിലെത്താൻ വിപുലമായ സൗകര്യങ്ങളൊരുക്കി റെയിൽവേ. പൂരം ദിവസങ്ങളായ 10, 11 ദിവസങ്ങളിൽ പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. കോവിഡിന് മുമ്പുള്ളതു പോലെയുള്ള സൗകര്യങ്ങളാണ് പൂരപ്രേമികൾക്കായി റെയിൽവേ ഇക്കുറി ഒരുക്കിയിട്ടുള്ളത്.
തൃശ്ശൂരിലും...
സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം…
പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും സാമ്പിള്‍ വെടിക്കെട്ട് നടത്തും. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍...
തൃശൂർ പൂരത്തിനോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ നടന്നു.
തൃശൂർ പൂരത്തിനോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ നടന്നു. റവന്യൂമന്ത്രി കെ രാജൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ എന്നിവർ പൂരം മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി. പൂരവുമായി...
ഇരിങ്ങാലക്കുടയിൽ ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു.
ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. തൃശ്ശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എൽ 45 4599 നമ്പർ എം എസ് മേനോൻ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് യുവതി...
ബൈക്കുകളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വർണമാല കവർച്ച ചെയ്തവരെ നെടുപുഴ പോലീസ് പിടികൂടി.
ബൈക്കുകളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വർണമാല കവർച്ച ചെയ്തവരെ നെടുപുഴ പോലീസ് പിടികൂടി. പുത്തൂർ വെട്ടുകാട് പുളിഞ്ചോട് ദേശത്ത് ചിറയത്ത് വീട്ടിൽ ജിബിൻ (34), പീച്ചി ആശാരിക്കാട് പുന്നച്ചോട് ദേശത്ത് വാഴപ്ളാക്കൽ വീട്ടിൽ...
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് നാളെയും അവധി..
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും നാളെയും അവധി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രിക മരിച്ചു..
ചേറ്റുവ പാലത്തിനടുത്ത് കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് ആലപ്പുഴ ഭരണിക്കാവ് പള്ളിക്കൽ വൃന്ദാവനത്തിൽ പ്രസാദിന്റെ ഭാര്യ ജയന്തി (46) ആണ് മരിച്ചത്. മകൻ പ്രഭു(22), ആതിര (23) എന്നിവർക്കാണ് പരിക്കേറ്റു.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വടക്കാഞ്ചേരി സ്വദേശികൾക്ക് ഗുരുതര പരിക്ക്..
കൂർക്കഞ്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരിക്ക്. വടക്കാഞ്ചേരി സ്വദേശികളായ കുഞ്ചിവില്ലയിൽ അനന്തകുമാർ (55), ബിന്ദു (50) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുക്കിയ ഓട്ടോ, ബസ്, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ
പുതുക്കിയ ഓട്ടോ, ബസ്, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ
ഇന്ത്യൻ കരസേനയുടെ മേധാവിയായി ഇനി ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ : ബി എസ്...
ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന് ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേൽക്കുന്നത്. ജനറൽ...
ഗുരുവായൂരില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
ഗുരുവായൂര്‍ നഗരസഭ ടൗണ്‍ പ്രദേശത്തെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ മിന്നല്‍ പരിശോധന നടത്തി. കിഴക്കേനട, ഇന്നര്‍ റിങ്ങ് റോഡ്, പടിഞ്ഞാറെനട, ഔട്ടര്‍റിങ്ങ് റോഡ് എന്നിവിടങ്ങളിലായി 21 ഭക്ഷണ ശാലകളിലാണ് ചൊവ്വാഴ്ച...