മത്സ്യബന്ധന വള്ളത്തിൽ ബോട്ട് ഇടിച്ചു..
കമ്പനിക്കടവിൽ നിന്നും മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു. വള്ളത്തിലുണ്ടായിരുന്ന കയ്‌പമംഗലം സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, നൂർദീൻ, സുനിൽ എന്നീ തൊഴിലാളികളെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി.
ചാമക്കാല കടപ്പുറത്ത് നിന്നും 5 കിലോമീറ്റർ...
ഗതാഗതം നിരോധിച്ചു..
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള അയ്യന്തോള്‍ റോഡില്‍ നിര്‍മ്മല കോണ്‍വെന്റ് മുതല്‍ പഞ്ചിക്കല്‍ പാലം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 3) ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍...
കാർ മതിലിലിടിച്ച് 3 പേർക്ക് പരിക്ക്..
ചേർപ്പ് തിരുവുള്ളക്കാവ് സിവിൽ സ്റ്റേഷന് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 3 പേർക്ക് പരിക്ക്. ചെറുവാൾ സ്വദേശി ശ്രീജിത്ത്, സുജാത, ആരുഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ എസ് ആർ ടി സി ബസിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്.
തൃശ്ശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ബസിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു. എറണാകുളം സ്വദേശി ലതികയ്ക്കാണ് പരിക്കേറ്റത്. യുവതിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ”ദ ഗോള്‍ഡന്‍ ടച്ച്” അമിതാഭ് ബച്ചന്‍...
മുംബൈ: കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകനായ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ദ ഗോള്‍ഡന്‍ ടച്ച് ബോളിവുഡ് മെഗാസ്റ്റാറും കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു. പ്രകാശനചടങ്ങില്‍ ടി.എസ്. കല്യാണരാമന്‍ ആത്മകഥയുടെ...
കാർ നിയന്ത്രണം വിട്ട് മറിഞ്ഞു..
ആലുവയിൽ നിന്നും തിരുവില്വാമലയിലേക്ക് പോകുന്നതിനിടെ ദേശീയപാത പുതുക്കാട് സിഗ്നലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..
കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിട്ടുള്ള...
വാഹനാപകടത്തിൽ യുവാവ് മ രിച്ചു.
പൂങ്കുന്നത്ത് നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് കാർ യാത്രികനായ യുവാവ് മരി ച്ചു. രണ്ടു പേർക്ക് പരിക്ക്. പറവൂർ സ്വദേശി നിധീഷ് (30)ആണ് മരി ച്ചത്.
കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് നേരെ നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് കഠിന തടവ്...
തൃശൂര്‍: കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് നേരെ നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തുകയും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവ് ശിക്ഷ. ഇയാൾ പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത്...
കുസാറ്റിൽ മരിച്ച നാല് വിദ്യാർഥികളെയും തിരിച്ചറിഞ്ഞു.
കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനോടനുബന്ധിച്ച ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റിഫ്റ്റ (രണ്ടാം വർഷ...
ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്..
മതിലകം മതിൽ മൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ ഡ്രൈവർ...
വൻ സ്പിരിറ്റ് വേട്ട..
ചാവക്കാട്: എടക്കഴിയൂർ വില്ലേജ് ഓഫീസിനടുത്ത് വൻ സ്പിരിറ്റ് വേട്ട. രണ്ടു പേർ പിടിയിൽ. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 43 കാൻ സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്.








