6 കോടിയുടെ ബിസിനസ് തട്ടിപ്പ്; ദുബായിൽ മലയാളികളെ പറ്റിച്ചു മുംബൈ സ്വദേശി..

യു എ യിൽ ആണ് സംഭവം. ദുബായിലെ വ്യാജ കമ്പനി മുഖേന മലയാളികൾ ഉൾപ്പടെ പല ബിസിനെസ്സുകാരിൽ നിന്നും ഏകദേശം ആറ് കോടിക്ക് തുല്യം വരുന്ന ദിർഹവുമായി മുംബൈ സ്വദേശി കടന്നുകളഞ്ഞു. നാട്ടിലേക്ക്...

ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ആദ്യ സംഘം നാളെ വീടുകളിലേക്ക്..

വിദേശത്ത് നിന്നും ജില്ലയിൽ തിരികെ എത്തിയ ആദ്യസംഘത്തിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഇന്ന് പൂർത്തിയാകും. മെയ് 7 ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ സംഘത്തിന്റെ 14 ദിവസത്തെ നിരീക്ഷണ കാലാവധിയാണ് പൂർത്തിയാകുന്നത്. അബുദാബി-കൊച്ചി വിമാനത്തിൽ എത്തിയ...

മാറുന്ന ലോകം, പുതുമയോടെ ആതുര സേവനം..

കോവിഡ് കാലം മാറ്റത്തിന്റെ കാലം കൂടിയാണ്. ആരോഗ്യ പരിചരണത്തിന് ഓൺലൈൻ പരിശീലന മാതൃക അവതരിപ്പിക്കുകയാണ് ഭാരതീയ ചികിത്സാ വകുപ്പ്. ആയുഷ് മിഠായി എന്ന് പേരിട്ടിരിക്കുന്ന വാട്ട്സ്ആപ്പ് ഓൺലൈൻ പരിശീലനത്തിന്റെ ആദ്യഘട്ടത്തിലെ ക്ലാസുകൾ മെയ്...

സമൂഹവ്യാപനം പരിശോധിക്കാൻ വേലൂർ പഞ്ചായത്തിൽ ഐസിഎംആർ സർവേ..

കോവിഡ് 19 സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേലൂർ പഞ്ചായത്തിലെ പാത്രമംഗലം ഒന്നാം വാർഡിൽ ഐസിഎംആർ സർവേ നടത്തി. സാർസ് കോവിഡ് ടു വിന്റെ രോഗപ്പകർച്ചാ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിന് ഇന്ത്യൻ കൗൺസിൽ ഓഫ്...

കോവിഡ്: പ്രത്യേക ദുരിതാശ്വാസ ക്യാമ്പ് ഒരുക്കാൻ തയ്യാറെടുപ്പ് തുടങ്ങി..

കാലവർഷക്കാലത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവരിൽ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റി താമസിപ്പിക്കാനായി മുറിയോട് ചേർന്ന് ടോയ്ലറ്റ് സംവിധാനം ഉള്ള കെട്ടിടങ്ങൾ കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. ഇതുൾപ്പെടെ...

അതിഥി തൊഴിലാളികളുടെ അടുത്ത സംഘം നാളെ പുറപ്പെടും..

ജില്ലയിൽ നിന്ന് ജാർഖണ്ഡിലേക്ക് 850 അതിഥി തൊഴിലാളികളുമായുള്ള പ്രത്യേക ട്രെയിൻ നാളെ യാത്ര തിരിക്കും. 850 ജാർഖണ്ഡ് സ്വദേശികളാണ് നാളെ യാത്ര തിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്...

തൃശൂർ ജില്ലയിലെ 2 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്താകെ 24 പുതിയ കോവിഡ്...

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ചുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി.പാലക്കാട് ജില്ലയിലെ 7 പേർക്കും, മലപ്പുറത്തെ 4 പേർക്കും കണ്ണൂർ ജില്ലയിലെ 3 പേർക്കും പത്തനംതിട്ട,തിരുവനന്തപുരം,തൃശ്ശൂർ എന്നിവിടങ്ങളിലെ രണ്ടുപേർക്കു വീതവും...

എസ്എസ്എൽസി, ഹയർസക്കൻഡറി പരീക്ഷകൾ മെയ് 26 മുതൽ..

എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്‌ഇ പരീക്ഷകൾ‌ മേയ് 26 മുതൽ തന്നെ നടത്താൻ തീരുമാനമായി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ‌ നടത്തുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ...

മാളയിൽ മണ്ണിനടിയിലും കഞ്ചാവ് സൂക്ഷിപ്പ്; യുവാവ് അറസ്റ്റിൽ..

മണ്ണിനടിയിൽ കുഴിച്ചിട്ട 28 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. നിരവധി കേസുകളിൽ പ്രതിയായ ആശാരിക്കാട് സ്വദേശി തെക്കേയിൽ ഷിജോ (26)യുടെ ഭാര്യവീട്ടിലെ പറമ്പിലാണ് കഞ്ചാവ് കുഴിച്ചിട്ടിരുന്നത്. മാള പുത്തൻചിറ പൊരുമ്പക്കുന്നിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരം...

ഇന്ന് സാമാന്യം നല്ല മഴക്ക്‌ സാധ്യത!

ജില്ലയിൽ ഇന്ന് സാമാന്യം നല്ല മഴയ്ക്ക് സാധ്യത. കാലാവസ്ഥാവകുപ്പിന്റെയും കേരള കാർഷിക സർവകലാശാല ഹോർട്ടികൾച്ചർ കോളേജ് കാർഷിക കാലാവസ്ഥാ ശാസ്ത്രപഠനവിഭാഗത്തിന്റെയും അടുത്ത അഞ്ചുദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനപ്രകാരമാണ് ഈ അറിയിപ്പ് ലഭിച്ചത്. ഇനിയുള്ള നാലുദിവസങ്ങളിൽ മഴയ്ക്കുള്ള...

വെള്ളാങ്ങല്ലൂരിൽ അജ്ഞാതജീവിയുടെ ആക്രമണം..

വെള്ളാങ്ങല്ലൂരിൽ അജ്ഞാതജീവിയുടെ കടിയേറ്റ അഞ്ച് ആടുകൾ ചത്തു. ഗ്ലാമർ പെട്രോൾ പമ്പിന്റെ എതിർവശത്ത് കണ്ണൂരുപറമ്പിൽ മോഹനൻ വളർത്തുന്ന ആടുകളാണ് ആടുകളാണ് ചത്തത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ കൂട്ടിൽനിന്നും ഒച്ചകേട്ട് നോക്കിയപ്പോൾ എന്തോ ഓടിപ്പോകുന്ന...

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ വീണ്ടും മാറ്റി..

സംസ്ഥാനത്ത് മെയ് 26 മുതൽ നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മാറ്റും. ജൂൺ ആദ്യ വാരത്തിൽ കേന്ദ്രമാർഗനിർദേശം വന്നതിനുശേഷം പരീക്ഷാ തീയതി തീരുമാനിക്കുമെന്ന് ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിൽ ധാരണയായി. നാലാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ...
error: Content is protected !!