കോ വിഡ് ; അബുദാബിയിൽ തൃശൂർ സ്വദേശി മരിച്ചു.
കോവി ഡ് ബാധിച്ച് അബുദാബിയിൽ തൃശൂർ സ്വദേശി മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാൻ ആണ് മരിച്ചത്. കണ്ണൂർ പാനൂർ സ്വദേശിയായ അനിൽ കുമാർ.വി എന്നയാളും ഇന്ന് മരണപ്പെട്ടു. ഇതോടെ ഗൾഫിൽ...
ഭരതയിൽ വീടുകയറി ഗുണ്ടാ ആക്രമണം..
ഭരതയിൽ ഗുണ്ടാ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. ആക്രമിക്കപ്പെട്ട കുടുംബത്തിന്റെ വീടിന് മുന്നിലൂടെ പ്രതികൾ അമിതശബ്ദത്തിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്. കളരിക്കൽ അമൽകൃഷ്ണ, സഹോദരൻ...
കഞ്ചാവ് മാഫിയാസംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ..
മധ്യകേരളത്തിലെ കഞ്ചാവ് മാഫിയാസംഘത്തിലെ പ്രധാന കണ്ണികളായ നാലംഗസംഘം തൃശൂരിൽ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട്ടിലെ ഉൾപ്രദേശങ്ങളിൽനിന്ന് കഞ്ചാവ് ശേഖരിച്ച് തൃശ്ശൂരിലെത്തിച്ച് ചെറുകിട കച്ചവടക്കാർക്കും മറ്റും നേരിട്ട് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.
ലോക്ക് ഡൗണിൽ കഞ്ചാവ്...
ലോക്ക് ഡൗൺ മൂലം നഷ്ടത്തിലായ എൻബിഎഫ്സികൾക്ക് പ്രത്യേക ഉത്തേജക പദ്ധതി നടപ്പാക്കണം..
ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങൾ ലോക്ക് ഡൗൺ മൂലം വലിയ പ്രതിസന്ധിയിലാണ് എന്നും, ഇൗ മേഖലക്ക് പ്രത്യേക ഉത്തേജക പദ്ധതികൾ നടപ്പാക്കണമെന്നും ഐസിഎൽ ഫിൻകോർപ് ചെയർമാൻ കെ ജി അനിൽകുമാർ പറഞ്ഞു.
ബാങ്കുകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ...
പാലക്കാട് തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ.
അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാലും നടപടിയുണ്ടാകും....
ഇനി തോന്നിയ വിലയില്ല, ജില്ലയിലാകെ ഇറച്ചിക്ക് ഒരേവില..
ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീകരിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയുളള വിലനിലാവാരം കോഴി ജീവനോടെ -150, കോഴി ഇറച്ചി -210, കാളയിറച്ചി...
ഇന്ന് പാലക്കാട് മാത്രം പുതുതായി 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു..
തിരുവനന്തപുരം:ഇന്ന് പാലക്കാട് മാത്രം പുതുതായി 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണെന്ന് മന്ത്രി എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാളയാര്‍ അതിര്‍ത്തി വഴി വന്ന...
ജില്ലയിൽ 8155 പേർ നിരീക്ഷണത്തിൽ..
ജില്ലയിൽ വീടുകളിൽ 8112 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ 8155 പേരാണ് നിരീക്ഷണത്തിലുള്ളത്. വെള്ളിയാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേരെ ഡിസ്ചാർജ് ചെയ്തു.
വെള്ളിയാഴ്ച അയച്ച 64 സാമ്പിൾ ഉൾപ്പെടെ...
കലാമണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു..
കേരള കലാമണ്ഡലം മേയ് 26 മുതൽ 29 വരെ നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചതായി പൊതുവിദ്യാഭ്യാസവകുപ്പ് പരീക്ഷാ കമ്മീഷണർ അറിയിച്ചു.
കലാമണ്ഡലം ഏക പരീക്ഷാ കേന്ദ്രമായതിനാലും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ...
കടലിൽ കുടുങ്ങിയ 12 ജീവനുകൾക്ക് തുണയായി അഴീക്കോട് ഫിഷറീസ്…
കടലിൽ കുടുങ്ങിയ 12 മത്സ്യത്തൊഴിലാളികളെ അഴീക്കോട് ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. എറണാകുളം കുഞ്ഞിത്തൈ സ്വദേശിയായ സുനിതാ സുരേഷിന്റെ ഉടമസ്ഥതയിലുള്ള കാർത്തികേയൻ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
അഴിമുഖത്ത് നിന്ന് 16 നോട്ടിക്കൽ മൈൽ അകലെ...
പെൺവാണിഭ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ.
മാള സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു യുവതികൂടി അറസ്റ്റിലായി. മോഡലിംഗ് രംഗത്ത് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശിനി പ്രഭാവതി (27) യാണ് അറസ്റ്റിലായത്.
വിവിധ...
കൊടുങ്ങല്ലൂരിലെ ഓട്ടോകളിൽ ഇനി ധൈര്യമായി കയറാം..
കൊടുങ്ങല്ലൂരിലെ ഓട്ടോറിക്ഷകൾ ഇനി സുരക്ഷാകവചത്തിൽ സഞ്ചരിക്കും. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷാകവചമൊരുക്കിയത് ഒരുസംഘം എൻജിനീയറിങ് വിദ്യാർത്ഥികളാണ്.
പി.വി.സി. ഷീറ്റ് ഉപയോഗിച്ചുള്ള സുരക്ഷാകവചം ഡ്രൈവർക്കും യാത്രക്കാർക്കുമിടയിൽ ഘടിപ്പിച്ചാണ് സാമൂഹിക അകലം ഉറപ്പു...












