പീച്ചി ഡാം അനിയന്ത്രിതമായി തുറന്ന സാഹചര്യം അന്വേഷിക്കുന്നതിന് സബ് കലക്ടറെ ചുമതലപ്പെടുത്തി..
പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അനുഭവപ്പെടുന്ന കനത്ത മഴമൂലം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജൂലൈ 29ന് പരമാവധി 12 ഇഞ്ച് (30 സെ.മീ. മാത്രം) കൂടി തുറക്കുന്നതിന് അനുമതി...
വീട്ടമ്മയെ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് വീട്ടുപറമ്പിൽ ചിതയൊരുക്കി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
വാടാനപ്പള്ളി: തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് വീട്ടുപറമ്പിൽ ചിതയൊരുക്കി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഏഴാംകല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് (52) മരിച്ചത്. ഒരു വർഷം മുമ്പ് ഇളയ മകൾ...
വയനാട് ഉരുള്‍പൊട്ടൽ ദുരന്തം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ ജൂവലേഴ്‌സ് 5 കോടി...
തൃശൂര്‍: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ അറിയിച്ചു.
കേരളത്തിൽ...
തൃശ്ശൂർ കുന്നംകുളം റൂട്ടിൽ ഇന്നും (31/07/24) പൂർണ്ണ ഗതാഗത നിയന്ത്രണം തുടരുന്നു.
ശക്തമായ മഴയിൽ വെള്ളത്തിൻറെ കുത്തൊഴുക്ക് വർദ്ധിച്ചതിനാൽ തൃശ്ശൂർ കുന്നംകുളം റൂട്ടിൽ ഇന്നും (31/07/24) പൂർണ്ണ ഗതാഗത നിയന്ത്രണം തുടരുന്നതായി കുന്നംകുളം പോലീസ് അറിയിച്ചു. തൃശ്ശൂരിൽ നിന്ന് കുന്നംകുളത്തേക്കുള്ള വാഹനങ്ങൾ കൈപ്പറമ്പിൽ നിന്നും ഇടത്തോട്ട്...
പെരിങ്ങല്‍ക്കുത്ത് ഡാം; അതീവ ജാഗ്രത നിര്‍ദേശം..
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 6 ഷട്ടറുകള്‍ 14 അടി വീതവും ഒരു ഷട്ടര്‍ 5 അടിയും ഒരു സ്ലുയിസ് ഗേറ്റും നിലവില്‍ തുറന്നിട്ടുള്ളതാണ്. ഡാമിലെ...
57 പേരുടെ ജീവനെടുത്ത് വയനാട് ഉരുൾപൊട്ടൽ..
57 പേരുടെ ജീവനെടുത്ത് വയനാട് ഉരുൾപൊട്ടൽ. ചിലിയാറിൽ നിന്നും 13 മൃതദേഹങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ മരണം 49 ആയി. ഇനിയും മരണസംഖ്യ ഉയർന്നേക്കാം. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്.
ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി...
കനത്ത മഴ തുടരുന്നതിനാൽ താളിക്കോട്, മനങ്കോട്, ചെമ്പൂത്ര പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായി.
കനത്ത മഴ തുടരുന്നതിനാൽ താളിക്കോട്, മനങ്കോട്, ചെമ്പൂത്ര പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായി. കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നീക്കേണ്ടതായി വരുമെന്ന് വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പറഞ്ഞു. ഇതിനായി ചെമ്പൂത്ര ക്ഷേത്രം കല്യാണമണ്ഡപം...
പീച്ചി ഡാമിൻ്റെ പമ്പിങ് ലൈൻ തകർന്നു..
പീച്ചി. ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ ശക്തമായ വെള്ളപ്പാച്ചിലിൽ കേരള വാട്ടർ അതോറിറ്റിയുടെ പമ്പിങ് ലൈൻ തകർന്നു. ഇതോടെ പാണഞ്ചേരി പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
പീച്ചി ഡാം അധിക ജലം തുറന്നു വിടും പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ നിലവിലെ ജലനിരപ്പ് റൂൾകർവിനേക്കാൾ കൂടുതൽ ആയതിനാൽ അധികജലം പുഴയിലേക്ക് ഒഴുക്കി വിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ...
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ...
കാഞ്ഞാണി റോഡിൽ ഒളരി പള്ളിക്ക് സമീപമായി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരിക്ക് പരിക്ക്.
കാഞ്ഞാണി റോഡിൽ ഒളരി പള്ളിക്ക് സമീപമായി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരിക്ക് പരിക്ക്. മുളങ്കുന്നത്ത്കാവ് മുൻ പഞ്ചായത്ത് അംഗം കാഞ്ചേരി വീട്ടിൽ സിന്ധുവിനാണ്. വീഴ്ചയിൽ തലക്ക് പരിക്കേറ്റു. മകൻ ആണ് ബൈക്ക്...
തൃശ്ശൂർ ചെമ്പുക്കവിൽ റോഡിലേക്ക് തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു..
തൃശ്ശൂർ ചെമ്പുക്കവിൽ റോഡിലേക്ക് തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു. തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് ആണ് വീണത്. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.





