സംസ്ഥാന റവന്യൂ കലോല്‍സവം നാളെ ജൂണ്‍ 24, 25, 26 തീയതികളില്‍ തൃശൂരില്‍..
കേരളത്തില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് സാംസ്‌ക്കാരിക നഗരിയായ തൃശൂര്‍ ആതിഥ്യമരുളുകയാണ്. ജൂണ്‍ 24, 25, 26 തിയ്യതികളില്‍ തൃശൂര്‍ നഗരത്തിലെ നാലു പ്രധാന വേദികളിലായി നടക്കുന്ന സംസ്ഥാന റവന്യൂ കലാമേള...
റോഡിലെ മത്സരയോട്ടം അല്ലെങ്കിൽ മറ്റുള്ളവർക്ക് അപകടകരം ആവുന്ന രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ എന്തു...
റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാൾക്കുനാൾ വർധിച്ചുവരുന്ന കാഴ്ചയാണ്. ഒരു ചെറിയ വിഭാഗം ആളുകൾ റോഡിൽ നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്നു.
റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന...
അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം.
അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കിയിരിക്കുകയാണ് സ്കൂൾ. അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം...
പോക്സോ കേസിൽ അന്വേഷണം അതിവേഗം; പത്തു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് തൃശൂർ സിറ്റി പോലീസ്…
പതിനാറുകാരിയെ ലൈംഗിക പീഢനം നടത്തിയ കേസിൽ അതിവേഗ കുറ്റപത്രം. 2022 ജൂൺ 4 നാണ് കേസിനാസ്പദമായ സംഭവം.
പോക്സോ നിയമപ്രകാരം ടൌൺ വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, അതിജീവിതയായ പെൺകുട്ടി പട്ടികജാതിക്കാരിയാണെന്ന് മനസ്സിലായതിന്റെ...
ചാവക്കാട് മേഖലയിൽ മിന്നൽ ചുഴലി..
ചാവക്കാട് മേഖലയിൽ മിന്നൽ ചുഴലി. കടകൾക്ക് നാശനഷ്ടം. മണത്തല മേഖലയിലാണ് പുലർച്ചെ കനത്ത കാറ്റ് ആഞ്ഞു വീശിയടിച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന ചായക്കടകളിലെ ഉപകരണങ്ങളും കസേരകളുമടക്കം പറന്നു പോയി.
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പില്‍ മുജീബിന്‍റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം....
ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ അപകടത്തിൽ പെട്ട് യുവാവിന് ദാരുണാന്ത്യം…
തൃശൂർ മാള പുത്തൻചിറയിൽ ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ അപകടത്തിൽ പെട്ട് പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ സി.എ സജീവാണ് മരിച്ചത്. ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ പിറകോട്ട് തലയിടിച്ച് വീഴുകയായിരുന്നു. ഉടനെ തന്നെ...
കുറ്റകൃത്യങ്ങൾ തടയാൻ തൃശൂർ സിറ്റി പോലീസിന്റെ മൂന്നാം കണ്ണ്…
2021 ഫെബ്രുവരിയിൽ തൃശൂർ കോർപ്പറേഷന്റെ സ്മാർട്ട് & സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്വരാജ് റൌണ്ട്, ശക്തൻ നഗർ തുടങ്ങി പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച്, അതിന്റെ നിരീക്ഷണ സംവിധാനം...
അതിമാരക മയക്കുമരുന്ന് MDMA യുമായി സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ.
പുതുതലമുറ സിന്തറ്റിക് മയക്കുമരുന്ന് MDMA യുമായി ഒരു സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ. ഊരകം ഇടക്കാട്ടുപറമ്പിൽ സഞ്ജുന രാജൻ (28), പൂത്തോൾ തേറാട്ടിൽ മെബിൻ (29), ചേറൂർ പുതിയവീട്ടിൽ കാസിം (28) എന്നിവരാണ് ഈസ്റ്റ്...
പന്നിത്തടത്ത് പുഴുക്കൾ നിറഞ്ഞ ഇറച്ചി വിൽപന നടത്തിയ സ്ഥാപനം ആരോഗ്യ വകുപ്പ് അടപ്പിച്ചു…
എരുമപ്പെട്ടി∙ പന്നിത്തടം സെന്ററിൽ കേച്ചേരി റോഡിൽ പ്രവർത്തിക്കുന്ന ഹലാൽ ചിക്കൻ ആൻഡ് ബീഫ് സെന്റർ എന്ന സ്ഥാപനത്തിൽ നിന്ന് ചിറമനെങ്ങാട് സ്വദേശി അൽത്താഫ് വാങ്ങിയ ഇറച്ചിയിൽ പഴുക്കളെ കണ്ടു എന്നാണ് പരാതി. പരാതിയെത്തുടർന്ന്...
സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു..
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മഞ്ഞപ്ര കൊളക്കാട് കുട്ടപ്പൻ്റെ മകൻ പവിത്രദാസ് (36) മരിച്ചു. കൊളയക്കാട് മെയിൻ റോഡിൽ ഞായറാഴ്ച്ച വൈകുന്നേരം 6 മണിയോടെ ആയിരുന്നു അപകടം.
മുളങ്കുന്നത്തുകാവ് ആശുപത്രിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ…
മുളങ്കുന്നത്തുകാവ്• മെഡിക്കൽ കോളജ് ആശുപത്രിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. വിവേക് വിമലിനെ (42) രോഗികളും സഹായികളും ചേർന്ന് ഓടിച്ചിട്ട് പിടിച്ചു. മലപ്പുറം കോക്കൂർ സ്വദേശി രാധ...









