ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ അപകടത്തിൽ പെട്ട് യുവാവിന് ദാരുണാന്ത്യം…

തൃശൂർ മാള പുത്തൻചിറയിൽ ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ അപകടത്തിൽ പെട്ട് പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ സി.എ സജീവാണ് മരിച്ചത്. ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ പിറകോട്ട് തലയിടിച്ച് വീഴുകയായിരുന്നു. ഉടനെ തന്നെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.