പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി.
പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്‌ടർ അനൂപ് ഉൾപ്പെടെ ആറു പേർ കസ്റ്റഡിയിലായി. 1200 ലിറ്റർ മദ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സ്പിരിറ്റ് എത്തിച്ച്...
ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു സുരക്ഷാ ജീവനക്കാരനു പരുക്ക്..
വടക്കുന്നാഥ ക്ഷേത മൈതാനിയിൽ നായ്ക്കനാലിലെ കൂറ്റൻ ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. അപകടത്തിൽ സുരക്ഷാ ജീവനക്കാരൻ ജയനാരായന് പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് അപകടം. നൂറ്റാണ്ട് പഴക്കമുള്ളതാണു നായ്ക്ക്നാലിലെ ആൽമരം.
മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന്റെ പേരിൽ തളിക്കുളത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ്...
തളിക്കുളം: മുഖ്യമന്ത്രിയുടെ നവകേരള
സദസ്സിന്റെ പേരിൽ തളിക്കുളത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌തതായി പരാതി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ എ.എം. മെഹബൂബിന്റെ പിതാവിന്റെ മരണാനന്തര ആവശ്യ...
നവകേരള സദസ്സിന് ഒരുങ്ങി വടക്കാഞ്ചേരി..
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ നാലിന് വൈകിട്ട് മൂന്നിന് ആരോഗ്യ സര്‍വകലാശാല മൈതാനത്ത് നടക്കുന്ന പ്രഭാത യോഗത്തിലും വടക്കാഞ്ചേരി നവകേരള സദസ്സിലുമെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റ്...
മത്സ്യബന്ധന വള്ളത്തിൽ ബോട്ട് ഇടിച്ചു..
കമ്പനിക്കടവിൽ നിന്നും മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു. വള്ളത്തിലുണ്ടായിരുന്ന കയ്‌പമംഗലം സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, നൂർദീൻ, സുനിൽ എന്നീ തൊഴിലാളികളെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി.ചാമക്കാല കടപ്പുറത്ത് നിന്നും 5 കിലോമീറ്റർ...
ഗതാഗതം നിരോധിച്ചു..
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള അയ്യന്തോള്‍ റോഡില്‍ നിര്‍മ്മല കോണ്‍വെന്റ് മുതല്‍ പഞ്ചിക്കല്‍ പാലം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 3) ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍...
കാർ മതിലിലിടിച്ച് 3 പേർക്ക് പരിക്ക്..
ചേർപ്പ് തിരുവുള്ളക്കാവ് സിവിൽ സ്റ്റേഷന് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 3 പേർക്ക് പരിക്ക്. ചെറുവാൾ സ്വദേശി ശ്രീജിത്ത്, സുജാത, ആരുഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാലക്കുടി – ആനമല റോഡ് ഇന്ന് തുറക്കും..
ശക്തമായ മഴയിൽ സുരക്ഷാ മതിൽ ഒലിച്ചു പോയതിനെ തുടർന്ന് അടച്ചിട്ടിരുന്ന ചാലക്കുടി-ആനമല റോഡ് ഇന്ന് (01-12-2023) മുതൽ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് കെ.ആർ എഫ്.ബി അറിയിച്ചു.
കെ എസ് ആർ ടി സി ബസിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്.
തൃശ്ശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ബസിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു. എറണാകുളം സ്വദേശി ലതികയ്ക്കാണ് പരിക്കേറ്റത്. യുവതിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ നിയന്ത്രണം വിട്ട് മറിഞ്ഞു..
ആലുവയിൽ നിന്നും തിരുവില്വാമലയിലേക്ക് പോകുന്നതിനിടെ ദേശീയപാത പുതുക്കാട് സിഗ്നലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..
കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിട്ടുള്ള...
ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്..
മതിലകം മതിൽ മൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ ഡ്രൈവർ...





