ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.
ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ പടിയില്‍ ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തൈക്കാട് പേനത്ത് വീട്ടില്‍ മുഹമ്മദ് റൗഫ്(18) നാണ് പരിക്കേറ്റത്. രാവിലെ ആയിരുന്നു അപകടം. പരിക്കേറ്റയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് ചിറ്റൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപത് പേർക്ക് പരിക്കേറ്റു.
പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപത് പേർക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പാറയിൽ നിന്നും തൃശൂരിലേക്കും ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും സഞ്ചരിച്ച സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നേർക്ക് നേരെയുള്ള ഇടിയിൽ...
തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; പ്രതിയെ പിടികൂടി..
തൃശൂർ: തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചാണ് പ്രതി അട്ടിമറി...
വാഹനാപകടത്തിൽ യുവാവ് മ രിച്ചു.
പൂങ്കുന്നത്ത് നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് കാർ യാത്രികനായ യുവാവ് മരി ച്ചു. രണ്ടു പേർക്ക് പരിക്ക്. പറവൂർ സ്വദേശി നിധീഷ് (30)ആണ് മരി ച്ചത്.
ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു സുരക്ഷാ ജീവനക്കാരനു പരുക്ക്..
വടക്കുന്നാഥ ക്ഷേത മൈതാനിയിൽ നായ്ക്കനാലിലെ കൂറ്റൻ ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. അപകടത്തിൽ സുരക്ഷാ ജീവനക്കാരൻ ജയനാരായന് പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് അപകടം. നൂറ്റാണ്ട് പഴക്കമുള്ളതാണു നായ്ക്ക്നാലിലെ ആൽമരം.
കുവൈറ്റ് ദുരന്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം.
കുവൈറ്റ് ദുരന്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം. കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി...
പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു; മൂന്നുപേരുടെ നില ഗുരുതരം..
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാലു പേരെയും ആശുപത്രിയിലെത്തിച്ചു. മൂന്നുപേരുടെ നില ഗുരുതരമെന്ന് പൊലീസ്. സുഹൃത്തിന്‍റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പാറയില്‍ കാല്‍വഴുതി വീണെന്നാണ് നിഗമനം....
പാടത്ത് മൃത ദേഹം കണ്ടെത്തിയ സംഭവത്തിൽ തൃശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയിൽ.
തൃശൂർ: കുറ്റുമുക്ക് പാടത്ത് മൃത ദേഹം കണ്ടെത്തിയ സംഭവത്തിൽ തൃശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയിൽ. ഇക്കണ്ടവാര്യർ റോഡിന് സമീപം പൂനം നിവാസിൽ വിശാൽ, ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാർ...
തൃശ്ശൂർ മുണ്ടൂരിൽ തീപിടുത്തം..
തൃശ്ശൂർ മുണ്ടൂർ വേഴക്കോട് ഓയിൽ ഗോഡൗണിൽ തീപിടിത്തം. ഗോഡൗൺ പൂർണമായി കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയുടെ എട്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.
മുളങ്കുന്നത്തുകാവ് പൂളായ്ക്കലിൽ മണ്ണ് ഇടിഞ്ഞ് വീട് തകർന്നു…
പൂളായ്ക്കൽ പ്ലാപ്പറമ്പിൽ ഫിലിപ്പിന്റെ വീടിന്റെ ചുമർ മണ്ണ് ഇടിഞ്ഞ് ഭാഗികമായി തകർന്നു. വൈകിട്ട് 7.15ന് വീടിനു സമീപം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പറമ്പിൽ നിന്ന് മണ്ണും കല്ലും വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു. ഫിലിപ്പ്,...
വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികൾക്ക് ദേഹസ്വാസ്ഥ്യം. തൃശൂർ മെഡിക്കൽ കോളേജിൽ രണ്ട്...
വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്.
ഇവരില്‍ രണ്ടു വിദ്യാര്‍ഥികളെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍...
ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃത ദേഹം കണ്ടെത്തി.
ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം. മൂന്ന് മൃതദേഹമാണ് തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃത ദേഹമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ്...