എടവിലങ്ങിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മ രിച്ചു

തൃശൂർ എടവിലങ്ങിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. ജനത ആശുപത്രിക്ക് സമീപം താമസിക്കുന്ന നമ്പി പുന്നിലത്ത് അൻസാരിയുടെ ഭാര്യ നജ്മ (49) ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നജ്മയ്ക്ക് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.