
തൃശ്ശൂർ: നിതിൻ രാജിന്റെ മര ണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബസ് ഉടമകളും വ്യാപാരികളും. ജില്ലയിൽ നാളെ സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് ബസ് ഉടമസ്ഥ തൊഴിലാളി
കോ-ഓർഡിനേഷൻ കമ്മറ്റി അറിയിച്ചു. നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും അറിയിച്ചു.





