ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കേരളത്തിലും..

Thrissur_kerala_omicrone_omikron_latest_news_virus

കോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഏപ്രിൽ 9 മുതൽ 18 വരെയാണ് 25 പേരിൽ പ്രത്യേക പരിശോധന നടത്തിയത്. ഇവർ എല്ലാവരും 2 ഡോസ് വാക്സീൻ സ്വീകരിച്ചവരാണ്.

കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 25 പേരുടെ സാംപിൾ ബെംഗളൂരുവിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് എക്സ് ബിബി 1.16, എക്സ്ബിബി 1.12 എന്നീ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ആരും ന്യുമോണിയ ബാധിതരായില്ലെന്നതും മറ്റു ഗുരുതരാവസ്ഥയിലേക്കു കടന്നില്ലെന്നതും പുതിയ വകഭേദം അപകടകാരിയല്ല എന്ന സൂചന നൽകുന്നു.