
18 വയസ്സിന് മുകളിൽ ആദ്യ ഡോസ് സ്വീകരിക്കാത്തവർക്ക് ഇന്ന് (18.9.2021) ശനിയാഴ്ച എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ. ഓൺലൈനായോ അടുത്തുള്ള സർക്കാർ കേന്ദ്രങ്ങൾ വഴിയോ വാക്സിനേഷൻ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ പകൽ സമയങ്ങളിൽ വാക്സിൻ എടുക്കാൻ കഴിയാത്ത ആളുകൾക്ക് 18.9.2021 ശനിയാഴ്ച തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സമയം വൈകീട്ട് 5 മണി മുതൽ 10 മണി വരെ.