എയർപോർട്ടുകളിൽ ജോലി വാഗ്ദാനം നടത്തി 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതികളെ പോലീസ് പിടികൂടി.

police-case-thrissur

ഇരിങ്ങാലക്കുട:- എയർപോർട്ടുകളിൽ ജോലി വാഗ്ദാനം നടത്തി 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതികളെ ഇരിങ്ങാലക്കുട പോലീസ് തന്ത്രപൂർവ്വം പിടികൂടി. പ്രതികൾ കൊട്ടാരക്കരയിൽ തമ്പടിച്ച് സമാന രീതിയിൽ തട്ടിപ്പിന് ആസൂത്രണം നടത്തുന്നതായി തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.ആർ. രാജേഷിന്റെ നിർദ്ദേശ പ്രകാരം ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . കൊട്ടാരക്കര പനവേലി സ്വദേശി നിഖിൽ ഭവനിൽ നേശയ്യൻ മകൻ അഖിൽ 35 വയസ്സ് , ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി പട്ടാലി വീട്ടിൽ കൊച്ചുകുമാരൻ മകൻ നിഖിൽ 33 വയസ്സ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.