തദ്ദേശതിരഞ്ഞെടുപ്പ് : മുന്നിലുള്ളത് വനിതാ വോട്ടര്‍മാർ. സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിംഗിന് സര്‍ട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം.

കോവിഡ് രോഗികൾക്ക് തിരഞ്ഞെടുപ്പിൽ സ്‌പെഷ്യൽ പോസ്റ്റൽവോട്ടിംഗിന് ഹെൽത്ത് ഓഫീസർ നൽകുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം അനുമതി ഉണ്ടാവു. ഈ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വോട്ട് ചെയ്യാൻ അനുവദനീയമല്ല. വോട്ടിംഗ് ദിനത്തിന് തലേന്ന് വൈകീട്ട് 3 മണി വരെയായിരിക്കും പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കുന്നത്. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് മാത്രമേ അനുവദിക്കൂ. തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പ് നെഗറ്റീവ് ആയാലും നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയാലും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല.

SNOW VIEW

വോട്ടിംഗിന് ദിവസത്തിന്റെ തലേന്നു 3 മണിക്ക് ശേഷവും, പോസിറ്റീവ് ആകുന്ന ആളുകള്‍ക്ക് പോളിങ്ങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കും. ജില്ലഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കുന്ന നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ പോസ്റ്റല്‍ വോട്ടിങ്ങിന് അവസരമുണ്ടാവൂ. കോവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജില്ലാ ഹെല്‍ത്ത് ഓഫീസ്‍ തയ്യാറാക്കുന്നതാണ് സര്‍ട്ടിഫൈഡ് ലിസ്റ്റ്.


2020 തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നവരുടെ കണക്കുകളില്‍ മുന്നിലുള്ളത് വനിതാവോട്ടര്‍മാര്‍ ആണ് . തൃശൂർ ജില്ലയില്‍ ആകെ26,91,371 വോട്ടർമാരിൽ 14,24,163പേരും വനിതകളാണ്. തൃശൂര്‍ കോര്‍പ്പറേഷനിലും കണക്ക് പരിശോധിക്കുമ്പോൾ വനിതാ വോട്ടര്‍മാരാണ് മുന്നിട്ടു നിൽക്കുന്നത്. കോര്‍പ്പറേഷനില്‍ ആകെയുള്ള 2,65,183വോട്ടര്‍മാരില്‍ 1,39,803പേരും വനിതകളാണ്.

ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരുള്ള ഗ്രാമപഞ്ചായത്താണ് പാണഞ്ചേരി. ആകെയുള്ള40,452 വോട്ടര്‍മാരില്‍ 21,086പേരും വനിതകളാണ്. എന്നാല്‍ ജില്ലയില്‍ ഏറ്റവുമധികം വോട്ടര്‍മാരുളളത് പൂത്തൂര്‍ ഗ്രാമ പഞ്ചായത്തിലാണ്. ആകെ40,897 വോട്ടര്‍മാരാണ് പൂത്തൂരിലുള്ളത്. ജില്ലയിലെ ഏഴു നഗര സഭകളിലും വനിതാവോട്ടര്‍മാരാണ് കൂടുതല്‍.

കൂടുതല്‍ വോട്ടര്‍മാരുള്ള ഗുരുവായൂര്‍ നഗര സഭയില്‍ 62,613വോട്ടര്‍മാരില്‍ 33,560പേര്‍ വനിതകളാണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ആകെയുള്ള 57,624 വോട്ടര്‍മാരില്‍30,139 പേരുംവനിതാ വോട്ടര്‍മാരാണ്. ചാലക്കുടി – 22,866, ഇരിങ്ങാലക്കുട – 29,573, ചാവക്കാട് – 17,907,കുന്നംകുളം – 24,008, വടക്കാഞ്ചേരി-26,970 എന്നിങ്ങനെയാണ് നഗര സഭകളിലെ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം.