യുവാവിനെ തലയ്ക്ക ടിച്ച് കൊല പ്പെടുത്തിയ കേസ് ഒരാൾ കൂടി അറസ്റ്റിൽ..

വെങ്ങിണിശേരി ശിവപുരം ലക്ഷംവീട് കോളനിയിൽ കാരാട്ട് വീട്ടിൽ മഹേഷിനെ (മനു-28) ഹോക്കി സ്റ്റിക് കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോടന്നൂർ കൈലാത്ത് വീട്ടിൽ രാഹുൽ(28) ആണ് അറസ്റ്റിലായത്. രാഹുലിന്റെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷമാണ് മറ്റ് മൂന്നു പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കേസിൽ കോടന്നൂർ കൊടപ്പുള്ളി വീട്ടിൽ മണികണ്ഠൻ, ബന്ധു പ്രണവ്, മാരാത്ത് വീട്ടിൽ ആഷിക് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടന്നൂർ പെട്രോൾ പമ്പിന് സമീപമാണ് കൊലപാതകം നടന്നത്.