തൃശ്ശൂരിൽ ആര് ജയിച്ചാലും‘വൈദ്യുതി മുതലാളി’. അഞ്ചുവിളക്കിന്റെ ചരിത്രം!

തൃശ്ശൂരിൽ സൈമൺ ഫ്രാൻസിസ് എന്ന പട്ടാള ഡോക്ടർ തന്നെ കാണാൻ എത്തുന്ന രോഗികൾക്ക് വഴികാട്ടാൻ ഒരു നൂറ്റാണ്ടു മുന്നേ 5തലയുള്ള വഴി വിളക്ക് സ്ഥാപിച്ചു. ഈ വിളക്കിൽ വൈദ്യുത ദീപം എന്ന ചിന്ത ഭരണാധികാരികളിൽ ഉദിച്ചത് 90വർഷം മുമ്പുള്ള ഒരു തിരഞ്ഞെടുപ്പ് കാലത്താണ്. ഇക്കാരണത്താൽ കെ. എസ്. ഇ. ബി. കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി വിതരണ ലൈസൻസി എന്ന പദവി ഇന്ന് തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനാണ്. വൈദ്യുതി വിതരണ ചുമതലയുള്ള കേരളത്തിലെ ഏക തദ്ദേശ സ്ഥാപനാം.

തൃശ്ശൂർ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ഡോ. എ. ആർ. മേനോനാണ് തൃശ്ശൂർ നഗരത്തിൽ 1930- ൽ കൈവദ്യുതി എന്ന ആശയത്തിന് തുടക്കമിട്ടത്. 1931-ൽ വൈദ്യുതിയുടെ ഉത്പാദനത്തിനും വിതരണത്തിനുമായി ‘ദ ട്രിച്ചൂർ ഇലക്ട്രിക്കൽ കോർപ്പറേഷൻക്ലിപ്തം’ എന്ന കമ്പനി മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിൽ രജിസ്റ്റർചെയ്തു. വൈദ്യുതി വിളക്കുകൾ എന്ന നീക്കത്തിന് കൊച്ചിരാജാവിന്റെ കല്പന കിട്ടി എങ്കിലും 1935-ൽ കൊച്ചി ദിവാനായി സ്ഥാനമേറ്റ സർ ആർ. കെ. ഷൺമുഖം ചെട്ടിയുടെ ഇടപെടൽ ഇതിനു പ്രതിസന്ധി ഉണ്ടാക്കി.

thrissur district

അഞ്ചുവിളക്കിന്റെ കഥ!

പുത്തൻ പേട്ടയ്ക്കപ്പുറമായിരുന്നു അന്നത്തെ പട്ടാള ക്യാമ്പ്. അവിടത്തെ ഡോക്ടറായിരുന്ന സൈമൺ ഫ്രാൻസിസ് താമസിച്ചിരുന്നത് അഞ്ചു വിളക്കിനടുത്തായിരുന്നു. പകൽ പട്ടാളക്കാരെ പരിശോധിക്കുന്ന ഡോക്ടർ രാത്രി നാട്ടു കാരെയും ചികിത്സിച്ചു പോന്നിരുന്നു. ചികിത്സക്കായി വീട് തേടിയെത്തുന്ന രോഗികൾക്ക് വെളിച്ചം ലഭിക്കാൻ അദ്ദേഹം നാൽക്കവലയിൽ ഈ വിളക്ക് സ്ഥാപിച്ചു. പിന്നീടത് മുനിസിപ്പൽ അധികൃതർക്ക് കൈമാറക ആയിരുന്നു.

ഡോ. സൈമൺ ഫ്രാൻസിസ് 1908 ഒക്ടോബറിൽ അന്തരിച്ചു. പിന്നീട് 1926 – ൽ തൃശൂർ മുനിസിപ്പാലിറ്റി അഞ്ചു വിളക്കിൽ ഗ്യാസ് ലൈറ്റ് കത്തിച്ചു. ഒടുവിൽ 1937 – ഫെബ്രുവരി ഒന്നിന് ഇതിൽ അഞ്ച് വൈദ്യുതി വിളക്കുകൾ തെളിഞ്ഞു. ഇന്നും തൃശ്ശൂരിൽ തൃശ്ശൂരിൽ ആര് ജയിച്ചാലും‘വൈദ്യുതി മുതലാളി’. അഞ്ചുവിളക്കിന്റെ ചരിത്രം! പ്രശസ്തമാണ്.