ആൾകേരള മാൾ റീട്ടെയിലേഴസ് അസോസിയേഷൻ (MRAK)രൂപീകൃതമായി.

ആൾകേരള മാൾ റീട്ടെയിലേഴസ് അസോസിയേഷൻ (MRAK)രൂപീകൃതമായി. തൃശുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന അസോസിയേഷൻ കേരളത്തിലെ അങ്ങാളമിങ്ങോളമുള്ള മാളുകളിലെ റീട്ടെയിലേഴ്സിനെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും, കേരള സംസ്ഥാനത്തിന്റെ താല്പര്യമനുസരിച്ച് വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും, അവസരോചിതമായ സന്ദർഭങ്ങളിൽ ചാരിറ്റബിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കൂടാതെ സംസ്ഥാന വ്യാപകമായി മാൾ റീട്ടെയിലേഴ്സ് നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും ഗവൺമെന്റുകളുടെ ശ്രദ്ധയിൽ കൊണ്ടുവരിക, തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം നല്കുകയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഷൈൻകെടാകുളവും, സംസ്ഥാന പ്രസിഡന്റ് ശ്രീ.ജിതിൻ വിജയനും സംയുക്തമായി പ്രഖ്യാപിച്ചു. കേരളത്തിലെ ചെറുതും വലുതുമായ എല്ലാ മാൾ റീട്ടെയിലേഴസിനും അഗത്വം നല്കി ജില്ലകൾ തോറും ജില്ലാ ഭാരവാഹികളെ ഉടൻ തന്നെ തെരഞ്ഞെകുമെന്ന് ട്രഷറർ ബിബിൽ ബാലൻ അറിയിച്ചു.

കോവിഡ്19 മഹാമാരിയുടെ രക്ത സാക്ഷികളായി മാൾ റീട്ടെയിലേഴ്സ് മാറിയിരിക്കുന്ന ഇത്തരുണത്തിൽ സ്വകാര്യ മാൾ മാനേജുമെന്റുകൾ സൗകര്യ പൂർവ്വം റീട്ടെയിലേഴസിനെ അവഗണിക്കുകയും കോവിഡ് കാലയളവിൽ ബിസ്സിനസ്സ് ഇല്ലാത്ത കോവിഡ് കാലഘട്ടത്തിൽ പോലും വാടകയും മറ്റ് അനുബന്ധ ഫീസുകളും നലകണമെന്ന പിടിവാശിയിലാണ് മാൾ മാനേജുമെന്റുകൾ.

സംസ്ഥാന തലത്തിലുള്ള മറ്റ് ഭാരവാഹികൾ , സംസ്ഥാന സെക്രട്ടറിയായി ശ്രീ. അജയകുമാർ കെ.പി., വൈസ് പ്രസിഡന്റായി ബിമൽ ബാലൻ, ജോയിന്റ് സെക്രട്ടറിയായി ആർജൂൻ വിജയകുമാർ, ജോയിന്റ് ട്രഷറർ ആയി ശ്രീ. മിഥുൻ സോമൻ എന്നിവരെയും തെരഞ്ഞെടത്തു. അംഗങ്ങളാവുന്നതിനും മറ്റന്വേഷണങ്ങൾക്കും ബന്ധപ്പെടാവുന്നതാണ്. mraofkerala@gmail.com, 95264 36714, 8281423456 .