
തൃശൂർ: എരുമപ്പെട്ടി ചിറ്റണ്ട പൂങ്ങോട് അധ്യാപകനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂങ്ങോട് മുണ്ടനാട്ട് മന നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ മകൻ ദീപക് (36) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഇരുനില വീടിന്റെ മുകളിലെ മുറിയിലാണ് വീട്ടുകാർ ദീപകിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ (ഓട്ടുപാറ) എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ആര്യ. മകൾ: സുമിത്ര.







