
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിൽ നിന്ന് ചാടി വിദ്യാർഥിനി മരി ച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരി ച്ചത്. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്നേഹ. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത്.
രക്തം വാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടർ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.






