വാണിയംപാറയിൽ 2 ഗ്രാം എം.ഡി.എം.എ പിടികൂടി; നാല് പേർ അറസ്റ്റിൽ…

police-case-thrissur

പട്ടിക്കാട് : തൃശ്ശൂർ ഡാൻസാഫ് (DANSAF) സംഘവും പീച്ചി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 2 ഗ്രാം എം.ഡി.എം.എ (MDMA) പിടികൂടി. ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

നെന്മാറയിൽ നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ പരിശോധിക്കുന്നതിനിടെയാണ് എം.ഡി.എം.എ പിടികൂടിയത്. സംഭവത്തിൽ കാക്കശ്ശേരി സ്വദേശി ഷിഫാസ് (26), തൈക്കാട് സ്വദേശിനി വിദ്യ (28), നമ്പഴിക്കാട് സ്വദേശി ജിഷ്ണു (27), നമ്പഴിക്കാട് സ്വദേശിനി ശ്രീലക്ഷ്മി (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.