കൈകാലുകൾ കെ ട്ടിയ നിലയിൽ വയോധികയുടെ മൃത ദേഹം കായലിൽ കൊല പാതകമെന്ന് പോലീസ്..

കുന്നംകുളം : രണ്ടു ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃത ദേഹം കൈയും കാലും കെട്ടിയ നിലയിൽ കായലിൽ നിന്ന് കണ്ടെത്തി. മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കേതിൽ തങ്കമ്മയുടെ (80) മൃത ദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

ചൊവ്വാഴ്ച രാവിലെ കായലിൽ മീൻപിടിക്കാൻ പോയ തൊഴിലാളികളാണ് കായലിന് നടുവിൽ മൃ തദേഹം കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൈകാലുകൾ കെട്ടി കല്ലിനൊപ്പം താഴ്ത്തിയ നിലയിലായിരുന്നു മൃ തദേഹം. മകൻ കുടുംബത്തോടൊപ്പം വേറൊരു വീട്ടിലും, മകൾ വിവാഹശേഷം ഭർത്തൃവീട്ടിലുമാണ് താമസിക്കുന്നത്.

വീട്ടിൽ തനിച്ചായിരുന്ന തങ്കമ്മയെ കഴിഞ്ഞ രണ്ടു ദിവസമായി കാണാതായതിനെ തുടർന്ന് നാട്ടുകാർ മകളെ വിവരമറിയിക്കുകയായിരുന്നു. മകൾ വീട്ടിലെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കനകക്കുന്ന് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കായലിൽ നിന്ന് മൃത ദേഹം കണ്ടെത്തുന്നത്.

വയോധികയെ കൊ ലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃത ദേഹം കായലിൽ കെട്ടിത്താഴ്ത്തിയതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കനകക്കുന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.