
പുതിയ അദ്ധ്യയന വർഷം (2026-27) സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള സ്കൂൾ ബസ്സുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന നാളെ (13/05/2026) നടക്കും.
നാളെ രാവിലെ 8.00 മണി മുതൽ അത്താണിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചാണ് പരിശോധന സംഘടിപ്പിക്കുന്നത്. എല്ലാ സ്കൂൾ അധികൃതരും അവരവരുടെ സ്കൂൾ ബസ്സുകൾ അന്നേ ദിവസം പരിശോധനയ്ക്കായി ഹാജരാക്കണമെന്ന് തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.






