യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊ ലപ്പെടുത്തി.

ചേർപ്പ്: കോടന്നൂർ പെട്രോൾ പമ്പിന് സമീപം യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊ ലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം കോളനിയിൽ കാരാട്ട് വീട്ടിൽ സുരേഷ് മകൻ മഹേഷ് (മനു 27) ആണ് കൊല പ്പെട്ടത്. ഞായറാഴ്‌ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

മൃത ദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത് തുടർന്ന് ചേർപ്പ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഫർണീച്ചർ തൊഴിലാളിയാണ് മരിച്ച മഹേഷ്. മാതാവ്: ഓമന. സഹോദരങ്ങൾ: സന്തോഷ്, ശ്രീലക്ഷ്മ‌ി.