കഴുത്തിൽ തോർത്ത് കുരുങ്ങി 12 വയസ്സുകാരൻ മരി ച്ചു..

തൃത്താല കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി 12 വയസ്സുകാരൻ മ രിച്ചു. തൃത്താല വേട്ടുപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് (12) ആണു മരി ച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം. വീട്ടിനുള്ളിൽ മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തോർത്ത് കൊരുത്ത് കളിക്കുന്ന തിനിടയിൽ അബദ്ധത്തിൽ കഴുത്തിൽ തോർത്ത് കുരുങ്ങുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃത്താല എംസിഎം യുപി സ്‌കൂളിലെ വിദ്യാർഥിയാണ്.