പട്ടാമ്പി തീരദേശ റോഡിൽ യുവതിയുടെ മൃത ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി..

പട്ടാമ്പി: പട്ടാമ്പി തീരദേശ റോഡിൽ യുവതിയുടെ മൃത ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) ആണ് മ രിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് പ്രവിയ.

രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം. ഇന്നു രാവിലെ എട്ടരയോടെ കൊടുമുണ്ട് തീരദേശ റോഡിലാണ് മൃത ദേഹം കണ്ടെത്തിയത്. യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചതാണെന്നാണ് സൂചന.

സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെന്ന് കരുതുന്ന യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സമീപത്തു നിന്ന് ഒരു കത്തിയും കവറും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.