മാസപ്പിറവി കണ്ടാൽ അറിയിക്കണം..

ഇന്നു ശവ്വാൽ മാസപ്പിറവി കാണാൻ സാധ്യതയുള്ളതി നാൽ, കാണുന്നവർ ബന്ധപ്പെടണമെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (94471 73443), സമസ്‌ത ജനറൽ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ (94476 30238), കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (9447172149, 94961 54149), നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് (94474 05099) എന്നിവർ അറിയിച്ചു. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിൽ നാളെ പെരുന്നാൾ ആഘോഷിക്കും.