പൂരപ്പന്തലുകൾ ഉയരുന്നു.

Thrissur_vartha_district_news_malayalam_pooram

തൃശ്ശൂർ. പൂരപ്പന്തലുകൾക്കായുള്ള ഒരുക്കങ്ങളും തുടങ്ങുകയായി. പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ പന്തൽ കാൽനാട്ട് വെള്ളിയാഴ്ച നടക്കും. ശനിയാഴ്ചയാണ് തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ കാൽനാട്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനും 10.30-നും ഇടയ്ക്കുള്ള മുഹൂർത്തതിലാണ് മണികണ്ഠനാൽ പന്തലിന്റെ കാൽനാട്ട്.പാറമേക്കാവ് മേൽശാന്തി കാരേക്കാട്ട് രാമൻ നമ്പൂതിരി ഭൂമിപൂജ നിർവഹിക്കും. എടപ്പാൾ നാദം സൗണ്ട് ഇലക്‌ട്രിക്സിന്റെ സി. ബൈജുവിന്റെ നേതൃത്വത്തിലാണ് മണികണ്ഠനാൽ പന്തൽ നിർമാണം.

ശനിയാഴ്ച തിരുവമ്പാടി വിഭാഗത്തിന്റെ നടുവിലാൽ, നായ്ക്കനാൽ പന്തലുകളുടെ കാൽനാട്ടാണ് നടക്കുക. നടുവിലാൽ പന്തലിന്റെ കാൽനാട്ട് രാവിലെ എട്ടിനും നായ്ക്കനാൽ പന്തലിന്റെ കാൽനാട്ട് രാവിലെ ഒമ്പതിനും നടക്കും.