3 പേരെ വെട്ടിയ കേസിൽ 2 പേർ അറസ്‌റ്റിൽ..

police-case-thrissur

പുള്ള് പടിഞ്ഞാറ് 3 പേരെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ സഹോദരങ്ങളായ പുള്ള് പതിയത്ത് അജാസ് (24), സഹോദരൻ അക്ഷയ് (25) എന്നിവരെ അറസ്‌റ്റ് ചെയ്തു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ടു കൂട്ടുകാർ ഒത്തുകൂടി മദ്യപിക്കുന്നതിനിടെ മാരാകായുധം കൊണ്ടു 3 പേരെ വെട്ടി പരുക്കേൽപ്പിച്ചെന്നാണ് കേസ്. പരുക്കേറ്റവർ ചികിത്സയിലാണ്.