പാലപ്പിള്ളി മേഖലയിൽ ഇന്നലെ കാടിറങ്ങിയത് 40 കാട്ടാനകൾ..

പാലപ്പിള്ളി മേഖലയിൽ കാടിറങ്ങി തോട്ടങ്ങളിലേക്കും റോഡുകളിലേക്കും കാട്ടാനകൾ വരുന്നതു കൂട്ടമായി. ഇന്നലെ രാവിലെ മാത്രം 40 കാട്ടാനകൾ കാടിറങ്ങി. പിള്ളത്തോടിനു സമീപം പുലർച്ചെ 5.30ന് 8 ആനകളടങ്ങിയ കൂട്ടം റോഡ് മുറിച്ചുകടന്നു. 6.30 ന് അഞ്ചും 6.45നു നാലും ആനകളും.

ഇവയിൽ പിടിയാനകളും കുട്ടികളുമായിരുന്നു കൂടുതലെങ്കിൽ 9ന് എത്തിയത് 8 കൊമ്പൻമാർ. കാരികുളം ബംഗ്ലാവിനു സമീപം പലകൂട്ടങ്ങളായി 15 ആനകളും എത്തി. എലിക്കോട് കോളനി പരിസരത്തും ആനകളുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ചിമ്മിനി – പാലപ്പിള്ളി വനമേഖലയിൽ മാത്രം നൂറിലേറെ ആനകൾ ഒരേസമയം കാടിറങ്ങുന്നുണ്ടന്നു ഇവർ പറയുന്നത്.