സംസ്ഥാനത്ത് താപനില ഇനിയും ഉയരും..

Thrissur_vartha_new_wheather

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഇനിയും വര്‍ധിക്കാന്‍ സാധ്യത എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ അനുഭവപ്പെടുന്ന ചൂടിനെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി വരെയും, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി വരെയും, കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.