തൃശ്ശൂരിൽ ചിയാരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട..

kanjavu arrest thrissur kerala

തൃശ്ശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട.. ചിയാരത്ത് നിന്നും 221 കിലോ കഞ്ചാവുമായി കാട്ടൂർ സ്വദേശി അടക്കം 4 പേരെ പിടികൂടി..

ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവ് പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കാട്ടൂർ സ്വദേശിയടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ലഹരി വിരുദ്ധ സ്ക്വാഡും നെടുമ്പുഴ പോലീസും ചേർന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത് .

ഒറീസയിൽ നിന്നുമാണ് പ്രതികൾ കഞ്ചാവ് എത്തിക്കുന്നത് ചിയാരം സ്വദേശി അലക്സ് ,പൂവത്തൂർ സ്വദേശി റിയാസ് സുധിൻ, ആലപ്പുഴ പനവിള്ളി സ്വദേശി പ്രവീൺ രാജ്, കാട്ടൂർ സ്വദേശി ജേക്കബ് ജോസഫ് എന്നിവരാണ് പിടിയിലായത് തൃശ്ശൂർ, പാലക്കാട് ,എറണാകുളം, ആലപ്പുഴ,എന്നീ ജില്ലകളിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യാനായിട്ടാണ് ഇവർ കഞ്ചാവ് എത്തിച്ചത്. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്