മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചത് കെമിക്കല്‍ ബ്ളാസ്റ്റ് എന്ന് പ്രാഥമിക വിവരം.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചത് കെമിക്കല്‍ ബ്ളാസ്റ്റ് എന്ന് പ്രാഥമിക വിവരം.

തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ കാരണമായത്കെമിക്കല്‍ ബ്ളാസ്റ്റ് എന്ന് പ്രാഥമിക റിപ്പോർട്ട്. അമിത ഉപയോഗത്തെ തുടർന്ന് ബാറ്ററി ചൂടായി ബാറ്റെറിയിലെലിഥിയം ഉൾപ്പടെയുള്ള രാസവസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്നാണ് ഫോറൻസിക് റിപ്പോർട്ട് . പൊട്ടിത്തെറിയിൽ കുട്ടിയുടെ മുഖത്തും തലക്കുമേറ്റ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചത് .

പ്രത്യക്ഷത്തിൽ ഫോൺ കാണുബോൾ വലിയ രൂപമാറ്റങ്ങളൊന്നും ഇല്ലെങ്കിലും പൊട്ടിത്തെറിയിൽ ഡിസ്‌പ്ലേയുടെ വിടവുകളിലൂടയും മറ്റും വെടിയുണ്ട വേഗത്തിൽ പുറത്തേക്ക് തെറിച്ചവസ്തുക്കൾ കുട്ടിയുടെ കയ്യും മുഖവും തകർക്കാൻ പ്രാപ്തിയുള്ളവയായിരുന്നു. ഇത് കാരണമാണ് കുട്ടിയുടെ തലക്കും മുഖത്തും ഗുരുതര പരിക്കേറ്റത്. കൂടുതൽ വിവരങ്ങൾക്കായിഫോൺ വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കും.