എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനെ വെട്ടിക്കൊന്നു…

പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനെ വെട്ടിക്കൊന്നു. കുപ്പിയോട് സ്വദേശി സുബൈർ ആണ് കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിന്റെ ഏരിയ സെക്രട്ടറി കൂടിയാണ് കൊല്ലപ്പെട്ട സുബൈർ. ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം.

പള്ളിയിൽ നിന്ന് ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വരികയായിരുന്നു സുബൈർ ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സുബൈറിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പ്രതികൾ മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു.

പിതാവിന്റെ കണ്മുന്നിലിട്ട് സുബൈറിനെ ദേഹമാസകലം വെട്ടിപരിക്കേൽപ്പി ക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ് പിതാവിനും പരിക്കേറ്റിട്ടുണ്ട്. നേരത്തെ ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുബൈറിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.