കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍, കാസര്‍ഗോഡ് സി.പി.ഐ.എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി.

കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍, കാസര്‍ഗോഡ് സി.പി.ഐ.എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെയോടെ സമ്മേളനങ്ങള്‍ അവസാനിക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ് സമ്മേളനം രണ്ട് ദിവസമായി ചുരുക്കിയത്.

ഞായറാഴ്ച്ചത്തെ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലാണ് തീരുമാനം. സി.പി.ഐ .എം കാസര്‍കോഡ് ജില്ലാ സമ്മേളനം നാളെ വൈകിട്ട് സമാപിക്കും. ജില്ലാ കമ്മറ്റി, സെക്രട്ടറി, സെക്രട്ടേറിയറ്റ് അംഗങ്ങളെ നാളെ തിരഞ്ഞെടുക്കും.