ബാങ്കിന്റെ പേരില്‍ വ്യാജ കസ്റ്റമര്‍ കെയര്‍. പരിയാരം സ്വദേശിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷം!

BANKING-INFORMATION-UPDATE-BANK-NEW

ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ്. കണ്ണൂര്‍ ജില്ലയിലെ പരിയാരം സ്വദേശിക്ക് 5ലക്ഷം രൂപ നഷ്ടപ്പെട്ടു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ മഷ്ഹൂക്ക് എന്നയാള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച ബാങ്കിന്റെ നമ്പറില്‍ വിളിച്ച് തന്റെ വിവരങ്ങള്‍ നല്‍കിയതോടെയാണ് തട്ടിപ്പിനിരയായത്. ഇയാളുടെ പരാതിയില്‍ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

എ ടി എമ്മില്‍ നിന്ന് 10000 രൂപ ഇയാൾ പിന്‍വലിച്ചെങ്കിലും തുക ലഭിക്കാത്തത് കൊണ്ടാണ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെടാമെന്നു തീരുമാനിച്ചത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച കാനറാ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലാണ് ഇയാൾ വിളിച്ചത്. എന്നാൽ കസ്റ്റമര്‍ കെയര്‍ ജീവനക്കാരന്‍ ആണെന്ന് പറഞ്ഞ് സംസാരിച്ച ഒരാള്‍ പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു ഫോം ഫോണിലേക്ക് അയക്കുമെന്നും അതില്‍ വ്യക്തി വിവരങ്ങള്‍ ഫിൽ ചെയ്ത് നല്‍കണമെന്നും ആവശ്യപ്പെട്ടു. ആവശ്യമായ വിവരങ്ങളും ഒ ടി പി നമ്പറും മഷ്ഹൂക്ക് ഫോമില്‍ പൂരിപ്പിച്ച് നല്‍കുകയും ചെയ്തു. അതിനു ശേഷമാണ് തുക നഷ്ടപ്പെട്ടത് . അഞ്ച് ലക്ഷം രൂപ ഇരുപത് തവണയായി ആണ് നഷ്ടപ്പെട്ടത്.

ഗൂഗിളിന്റെ സെർച്ച് എൻജിൻ ആണ് ഇത്തരം ഫെയ്ക്ക് നമ്പറുകൾ ആളുകൾ തിരയുമ്പോൾ ആദ്യം എത്താൻ സഹായിക്കുന്നത് . ആദ്യം വന്നതുകൊണ്ട് മിക്കവാറും ആളുകൾ താഴോട്ടുപോകാതെ തന്നെ ആ നമ്പറിൽ ബന്ധപ്പെട്ടു വിവരങ്ങൾ കൈമാറുകയും ചെയ്യുന്നു. എന്നാൽ ബാങ്കിന്റെ യഥാർത്ഥ വിവരങ്ങളെ അല്ലെങ്കിൽ നമ്പറിനെ പിന്തള്ളി ഇത്തരം ഫെയ്ക്ക് നമ്പറുകൾ ആദ്യത്തെ സ്ഥാനത്തേക്ക് ഇടംപിടിക്കുന്നത് SEO എന്ന പ്രക്രിയയിലൂടെയും പരസ്യം നല്കുന്നതിലൂടെയുമാണ്. ഇത് ശെരിക്കും ഓരോ ബാങ്കും വീക്ഷിച്ച് വേണ്ട വിധത്തിൽ കൈകാര്യം ചെയ്താൽ ഒരു പരിധിവരെ കുറ്റ കൃത്യങ്ങൾ തടയാനാകും.

ഇയാളുടെ കാര്യത്തിൽ ഓ ടി പി കൈമാറിയത് വലിയ്യ്‌ വിഡ്ഢിത്തമാണെന്നു എടുത്തു പറയാതെ വയ്യ, ബാങ്കുകൾ പലപ്പോഴായി എല്ലാവരോടും പറയുന്ന കാര്യമാണ് അവർ ഒരിക്കലും ഓ ടി പി യും രഹസ്യ നമ്പറും ആവശ്യപ്പെടില്ല എന്ന്…

SNOW VIEW