ദേശീയതലത്തിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ റാങ്കിങ് പട്ടികയിൽ നൂറ്റി അറുപത്തി നാലാമത്തെ ഇടം നേടി തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്. മത്സരിക്കുന്ന ഐ.ഐ.ടികൾ, എൻ.ഐ.ടികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടുന്നവയിൽനിന്ന് 200 എണ്ണം മാത്രമാണ് ഈ പദവി നേടുന്നത്.
എൻ.ഐ.ടി കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച്, കൊച്ചിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എൻജിനീയറിങ് , കോളേജ് ഓഫ് എൻജിനീയറിങ്ങ് തിരുവനന്തപുരം, എന്നിവയാണ് തൃശൂർ എൻജിനീറിങ് കോളേജിന് പുറമെ കേരളത്തിൽ നിന്ന് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. കൃത്യമായ മാർഗരേഖയിലൂടെ നടത്തുന്ന ഈ റാങ്കിങ്. ഒരു വർഷത്തെ വിദ്യാഭ്യാസ, അനുബന്ധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഉയർന്ന നിലവാരത്തിലുള്ള മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് നിലവിൽ ഏതു സ്ഥാനത്ത് നിൽക്കുന്നു എന്നതിൻറെ അളവുകോൽ ആയി ഇതിനെ കണക്കാക്കാം.