ഇരിങ്ങാലക്കുട കെ. എസ്.ഇബി കരാർ ജീവനക്കാരനായ ഡ്രൈവർക്ക് കോ വിഡ്..

Covid-updates-thumbnail-thrissur-places

കരാർ ജീവനക്കാരനായ ഡ്രൈവർക്ക് കോ വിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിലുള്ള കെ.എസ്.ഇബി നമ്പർ 2 ഓഫീസ് താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശിയും 32 കാരനുമായ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് രാത്രി തന്നെ ഓഫീസ് അടച്ചതായി കെ.എസ്.ഇബി അധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് എഞ്ചിനീയർ അടക്കം മുഴുവൻ ജീവനക്കാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. അതേ സമയം ഓവർസീയറും രണ്ട് ഫീൽഡ് സ്റ്റാഫും അടക്കം മൂന്ന് പേരെ ഓഫീസിൽ പരാതികളുമായി ഫോണിൽ ബന്ധപ്പെടുന്നവർക്ക് മറുപടി നല്കാൻ നിയോഗിച്ചിട്ടുണ്ട്. ഫീൽഡിൽ അടിയന്തര ആവശ്യങ്ങൾക്കായി സബ് – എഞ്ചിനീയർ, ലൈൻമാൻ, ഓവർസീയർ, വർക്കർ എന്നിവർ അടങ്ങുന്ന ആറംഗ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.

കലൂരുള്ള ബന്ധുവീട്ടിലേക്ക് ഡ്രൈവർ നേരത്തെ സന്ദർശനം നടത്തിയിരുന്നു വെന്നും ബന്ധുക്കളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡ്രൈവർ നിരീക്ഷണത്തിൽ ആയിരുന്നു. മുഴുവൻ ജീവനക്കാരും ആൻ്റിജൻ പരിശോധന നടത്തിയിരുന്നു. ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു കെ.എസ്.ഇബി അധികൃതർ അറിയിച്ചു. നഗരസഭ, മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലായി 20,000 ത്തോളം ഉപഭോക്താക്കളാണ് നമ്പർ 2 ഓഫീസിൻ്റെ പരിധിയിൽ ഉള്ളത്