“തൃശ്ശൂർ” നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുമ്പോൾ.. ജില്ലയെ നമുക്കൊന്ന് മനസ്സിലാക്കാം.

നമ്മുടെ കൊച്ചു കേരളത്തിലെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുകയാണ്. ഈ അവസരത്തിൽ തൃശ്ശൂരിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാൻശ്രമിക്കാം, ആദ്യമായി ‘തൃശൂർ’ എന്ന പേര് വന്നതെങ്ങനെ എന്ന് നമുക്കൊന്ന് മനസ്സിലാക്കാം അതായത് വലിയ നാട് എന്നർത്ഥമുള്ള പേരൂർ, പെരിയഊര് (തമിഴ്) എന്ന വാക്ക് , തിരുശിവ എന്ന വാക്കിനോടൊപ്പം ചേർന്നപ്പോഴാണ് തൃശ്ശിവപ്പേരൂർ ആയി മാറിയത്. ചേര രാജാക്കന്മാരുടെ കാലം മുതൽക്കേ നമ്മുടെ തൃശൂർ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്.

വളരെ കാലങ്ങൾക്കു മുമ്പ് തന്നെ വലിയ കേന്ദ്രങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്നു തൃശൂർ. 1979 കേരള സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂരിനു പേരും പ്രശസ്തിക്കും കാരണമായത് ശക്തൻ തമ്പുരാൻ എന്ന രാജരാജവർമ്മയാണ്. അതായത് നമ്മുടെ ശക്തൻ തമ്പുരാൻ . ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് ഉണ്ടായിട്ടുള്ള പല നാശനഷ്ടങ്ങളും പുനരുദ്ധാരണം ചെയ്തു തൃശൂരിനെ അതിൻറെ പുതിയ രൂപത്തിലേക്ക് മാറ്റിയതും ഇദ്ദേഹം തന്നെയാണ്.

തൃശ്ശൂർ ജില്ലയുടെ ചാവക്കാട് ഒഴികെയുള്ള മറ്റു പ്രദേശങ്ങൾ മുമ്പ് കൊച്ചി സംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്നു. അതുപോലെതന്നെ സ്വർണ്ണ വ്യാപാരത്തിന് പേരുകേട്ട സ്ഥലമായിരുന്നു തൃശ്ശൂർ. 1925 ൽ കേരളത്തിൽ ഉണ്ടായിരുന്ന തൃശ്ശൂർ രാമവർമ്മ, അതായത് ഇപ്പോഴത്തെ ‘സ്വപ്ന തീയേറ്റർ’ ആണ് കേരളത്തിലെ ആദ്യത്തെ തന്നെ സിനിമശാല എന്ന് നിങ്ങൾക്ക് എത്രപേർക്കറിയാം.87 ഗ്രാമ പഞ്ചായത്തുകളും 17 ബ്ലോക്ക് പഞ്ചായത്തുകളും ഉള്ള തൃശ്ശൂരിലെ പൂരം, വെടിക്കെട്ട്, പുലിക്കളി തുടങ്ങിയവ ഇന്നും വളരെ പ്രശസ്തമായവയായി തുടരുന്നു..