വയോധികയെ വീടിനുള്ളിൽ മ രിച്ച നിലയിൽ…..

തളിക്കുളം: തളിക്കുളം കൊപ്രക്കളം നസീബ് ഓഡിറ്റോറിയത്തിന് കിഴക്ക് കല്ലി പറമ്പിൽ പരേതനായ ഹമീദിന്റെ ഭാര്യ റംലത്ത് (85) ആണ് മ രിച്ചത്. മൃത ദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. അഴുകിയ നിലയിലായിരുന്നു. റംലത്തും മകൻ ഖലീലും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.

ഖലീൽ മൂന്ന് ദിവസം മുമ്പ് ഭാര്യ വീട്ടിൽ പോയിരുന്നു. വ്യാഴാഴ്‌ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തി വാതിൽ തള്ളി തുറന്നപ്പോഴാണ് ഹാളിൽ ഉമ്മ മരിച്ച് കിടക്കുന്ന നിലയിൽ കാണപ്പെട്ടത്. വിവരം അറിയിച്ചതോടെ വലപ്പാട് പൊലിസ് സ്ഥലത്ത് എത്തി. മൃത ദേഹത്തിന് ദുർഗന്ധവുമുണ്ട്. വെള്ളിയാഴ്ച‌ രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃത ദേഹം പൊസ്റ്റ് മോർട്ടത്തിന് കൊണ്ടു പോകും.