
താന്ന്യം കിഴുപ്പിള്ളിക്കര മുനയത്ത് വീട്ടിൽ കയറി വാൾ കൊണ്ട് ഗ്രില്ലിൽ വെട്ടി വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പ്രദേശവാസിയെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽ പ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട കിഴുപ്പിള്ളിക്കര ചേനോത്ത് വീട്ടിൽ ആദിഷ് (30) നെയാണ് പിടികൂടിയത്. സംഭവത്തിലെ മറ്റു 3 പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.