തൃശൂരിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു.

തിരുവില്വാമലയിൽ മൂന്നാംക്ലാസ് വിദ്യാർഥി മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത്വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ്അപകടം തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ വിദ്യാർഥിയാണ് മരിച്ച ആദിത്യശ്രീ.

മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉഗ്രശബ്ദത്തോടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റിരുന്നു. പൊട്ടിത്തെറിച്ച്മൊബൈൽഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായിതൃശൂർ മെഡി.കോളജിലേക്ക് മാറ്റി.