കേരള ബജറ്റ് നാളെ ധനമന്ത്രി കെ .എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും..

announcement-vehcle-mic-road

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ .എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച ഒമ്പതിനാണ് ബജറ്റ്. സാധ്യമായിടത്തോളം വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങളാവും ബജറ്റിൽ. തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ ബജറ്റിന്റെ അവസാന തയ്യാറെടുപ്പിലാണ് ധനമന്ത്രി.

ബുധനാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വരുമാനത്തിനായി കേരളം ആവശ്യപ്പെട്ട നിർദേശങ്ങളൊന്നും കേന്ദ്രം അനുവദിച്ചിട്ടില്ല. മറ്റ് പുതിയ വരുമാനമാർഗങ്ങളൊന്നും സർക്കാരിന് മുന്നിലില്ല.അതിനാൽ സാധ്യമായ നികുതികളൊക്കെ വർധിപ്പിക്കുക എന്നതിൽ നിന്ന് പിന്നാക്കം പോകാനാവാത്ത സ്ഥിതിയാണ് സർക്കാരിന്.