കൊവിഡ് വാക്‌സിനിനായുള്ള സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാന്‍ കഴിയും…

WhatsApp_Instagram_not_working_issue_news

കൊവിഡ് വാക്‌സിനിനായുള്ള സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാന്‍ കഴിയും. ആളുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന മാധ്യമമെന്ന നിലയിലാണ് വാട്‌സാപ്പ് മുഖേനയും വാക്‌സിന്‍ ബുക്ക് ചെയ്യാനുളള സൗകര്യം ഏര്‍പ്പെടുത്തിയത്. വാട്‌സാപ്പ് ഉപയോഗിച്ച്‌ സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ വേഗത്തില്‍ സമ്ബൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഈ വര്‍ഷത്തോടു കൂടി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാട്സാപ്പ് മുഖേന മിനിറ്റുകള്‍ക്കുള്ളില്‍ വാക്‌സിന്‍ ഇനി മുതല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.

KALYAN-banner_Ads-COMMON-FB-TAG