കുതിരാന്‍ തുരങ്കം ആഗസ്തില്‍ തന്നെ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു : മന്ത്രി പി.എ മുഹമ്മദ് റിയാസ്.

കുതിരാന്‍ തുരങ്കത്തിന്‍റെ ഒരു ടണല്‍ ഓഗസ്തില്‍ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. മുഹമ്മദ് റിയാസ് പറഞ്ഞു. നിര്‍മ്മാണ പ്രവൃത്തിവിലയിരുത്തിക്കൊണ്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി ഒരു ടണല്‍ തുറക്കുന്നതിന് വേണ്ടിയുള്ള മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ യോഗത്തെ അറിയിച്ചു. 29 ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷംദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകണം.

സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മുഖ്യമന്ത്രിയുമായും തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ മറ്റ് മന്ത്രിമാരുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് ആഗസ്തില്‍ തന്നെ തുരങ്കത്തിന്‍റെ ഒരു ടണല്‍ തുറക്കാനുള്ളശ്രമങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.