തൃശൂർ ജില്ലയിൽ ഓക്സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു!

oxygen_cylinder

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടർ എസ് ഷാനവാസാണ് ഓക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ സിലിണ്ടറുകളും ബന്ധപ്പെട്ട ഡീലർമാർ മെയ് മൂന്നാം തിയ്യതി അഞ്ച് മണിയ്ക്കകം ദുരന്ത നിവാരണ അതോറിറ്റിക്ക്‌ കൈമാറണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

SNOW VIEW

ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കായി ഓക്സിജൻ സിലിണ്ടർ ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അസിസ്റ്റന്റ് കലക്ടർ സുഫിയാൻ അഹമ്മദ് കൺവീനർ ആയ കമ്മിറ്റിയെ നിയോഗിച്ചു.

സിലിണ്ടറുകൾ പിടിച്ചെടുക്കുന്നതിന് താലൂക്ക്‌ തഹസീൽമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം സിലിണ്ടറുകൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക്‌ കൈമാറാതെ കൈവശം സൂക്ഷിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.

പൊതുജനങ്ങൾക്ക്‌ താഴെപ്പറയുന്ന നമ്പറുകളിൽ ഉത്തരവ് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാവുന്നതാണ്. ചാലക്കുടി-0480 2705800,8547618440 , ചാവക്കാട് 04872507350,9447707350 , കൊടുങ്ങല്ലൂർ-0480 2802336,9447702336 , കുന്നംകുളം-04885 225200,8547002060 , മുകുന്ദപുരം-0480 2825259,9447725259 , തൃശ്ശൂർ-0487 2331443,9447731443 , തലപ്പിള്ളി-0488 4232226,9447723226 .