മൂന്നു ജില്ലകളിൽ വെസ്റ്റ്‌നൈൽ പനി.

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. അഞ്ചു ദിവസത്തിനിടെ ഏഴു പേർക്ക് രോഗം പിടിപെട്ടു. തൃശ്ശൂർ വാടാനപ്പള്ളിയിൽ ഒരാളുടെ മര ണം വെസ്റ്റ്നൈൽ കാരണമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

  • എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൊതു കുനിവാരണവും ഉറവിട നശീകരണവുമാണ് പ്രധാന പ്രതിരോധ പ്രവർത്തനം. ജപ്പാൻ ജ്വരത്തിന് സമാനമായ ലക്ഷണങ്ങളാണ്. ജപ്പാൻ ജ്വരം പോലെ ഗുരുതരമാകാറില്ല. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സതേടണമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.